വിസ അനുവദിക്കുന്നില്ല : മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി രൂക്ഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മത്സ്യബന്ധന മേഖലയിൽ കടുത്ത തൊഴിലാളി ക്ഷമം നേരിടുന്നതായി റിപ്പോർട്ട്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് ഫിഷർമെൻ യൂനിയൻ സർക്കാറിനോട് ആവശ്യപ്പെട്ടുആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ 240ഓളം മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസുകൾ റദ്ദു ചെയ്യപ്പെട്ടതായി കുവൈത്ത് ഫിഷർമെൻസ് യൂനിയൻ ചെയർമാൻ ദഹർ അൽ സുവൈയാൻ പറഞ്ഞു.തൊഴിലാളിക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് മന്ത്രിസഭയോട് അദ്ദേഹം അഭ്യർഥിച്ചു. മത്സ്യബന്ധന മേഖലയിൽ സ്വദേശി തൊഴിലാളികൾ ഇല്ലാത്തതിനാൽ ദേശീയ തൊഴിൽ അനുപാത പട്ടികയിൽനിന്ന് മേഖലയെ ഒഴിവാക്കിയിട്ടുണ്ട്. എന്നിട്ടും വിദേശത്തുനിന്ന് മത്സ്യത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രശ്നം പരിഹരിക്കാത്തതിൽ അൽ-സുവൈയാൻ ഖേദം പ്രകടിപ്പിച്ചു. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി മാൻപവർ അതോറിറ്റിക്ക് പലതവണ കത്തുകൾ അയക്കുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രണ്ടുമാസം മുമ്പ് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിട്ടും വിദേശത്തുനിന്ന് മത്സ്യത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അതോറിറ്റി വിസമ്മതിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രാദേശിക വിപണിയിൽനിന്ന് തെഴിലാളികളെ കണ്ടെത്തുക എന്ന മാൻപവർ അതോറിറ്റിയുടെ നിർദേശം അപ്രായോഗികമാണെന്നും തൊഴിലാളികളുടെ കുറവ് മത്സ്യ ലഭ്യതയെയും വിതരണത്തെയും ബാധിച്ചുതുടങ്ങിയതായും അൽ സുവൈയാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.