വികസനത്തിനും സാമൂഹികമൈത്രിക്കും വോട്ടുനൽകണം
text_fieldsതദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 'വികസനത്തിന് ഒരു വോട്ട് സാമൂഹികമൈത്രിക്ക് ഒരു വോട്ട്' എന്ന മുദ്രാവാക്യമുയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ തലങ്ങളിലുമുള്ള ഭരണങ്ങളുടെയും മുൻഭരണങ്ങളുടെയും പ്രതിപക്ഷത്തിെൻറയും വിലയിരുത്തലുണ്ടാകും. യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും ഭരണം വന്നാൽ ഗ്രാമങ്ങളും നഗരങ്ങളും പിന്നോട്ടടിക്കും. അഴിമതി കൊടികുത്തി വാഴും. അഞ്ചുവർഷത്തെ പ്രാദേശികഭരണങ്ങൾ എൽ.ഡി.എഫ് സർക്കാറിന് കീഴിൽ പൊതുവിൽ പുതുജീവൻ നേടി. അത് നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള ജനവിധിയാണ് എൽ.ഡി.എഫ് തേടുന്നത്.
പ്രവാസികൾക്ക് അനുകൂലമായ ഒട്ടേറെ ക്ഷേമ പദ്ധതികൾ നടപ്പാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നത്. 2020 ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തിയ പ്രവാസികൾക്ക് 5000 രൂപയുടെ ആശ്വാസ ധനം ഇതുവരെ 50,000 പേർക്ക് വിതരണം ചെയ്തു. തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനമുണ്ടാക്കാൻ നോർക്ക വകുപ്പ് വിവിധ പദ്ധതികളാണ് ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ വരെ ഇത്തരം സംരംഭങ്ങൾക്ക് വിവിധ ബാങ്കുകളിലൂടെ വായ്പയായി ലഭിക്കും. പ്രവാസി ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതും നോർക്ക പ്രവാസി കാർഡുടമകൾക്ക് നൽകുന്ന ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി വർധിപ്പിച്ചതും കുവൈത്ത് പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർവേസുമായി ചേർന്ന് യാത്രാനിരക്കിൽ ഇളവുകൾ നൽകിയതും പ്രവാസി കരുതലിെൻറ സാക്ഷ്യങ്ങളാണ്. കേരളം മുന്നോട്ടുവെച്ച അപൂർവ മാതൃകയാണ് ലോക കേരളസഭ എന്ന മഹത്തായ ആശയം. പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിർമാണകമ്പനി, പ്രവാസി ചിട്ടി തുടങ്ങിയവയിലൂടെ ഒക്കെ പുതിയ സാധ്യതകൾ തുറക്കുകയാണ്.
രണ്ട് പ്രളയം, നിപ, കോവിഡ് എന്നിവയെ അഭിമുഖീകരിച്ചതിെൻറ അനുഭവം വിലയിരുത്തിയാകും പ്രാദേശിക സർക്കാറിനെ ഏതു മുന്നണി നയിക്കണം എന്ന് തീരുമാനിക്കുക. ജനുവരി ഒന്നുമുതൽ ക്ഷേമപെൻഷൻ 1,500 രൂപയായി ഉയർത്തുന്നതും 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നൽകുന്നതും ഉൾെപ്പടെയുള്ള ജനകീയമായ പ്രകടന പത്രികയാണ് എൽ.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. കൂടാതെ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പത്തുലക്ഷം പേർക്ക് തൊഴിൽ നൽകും. കാർഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകൾ സൃഷ്ടിക്കും. അതോടൊപ്പം, സൂക്ഷ്മ-ചെറുകിട സംരംഭങ്ങളിലൂടെ കാർഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും തുടങ്ങിയവ പ്രധാന വാഗ്ദാനങ്ങളിൽ ചിലതാണ്.
ഹരിതം, ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസം എന്നീ നാലു പ്രധാനപ്പെട്ട മിഷനുകളിലൂടെ നവകേരള മിഷൻ എന്ന പുത്തൻ ആശയം നടപ്പാക്കുക വഴി സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് വലിയ അളവിൽ പ്രതീക്ഷ നൽകുവാൻ കഴിഞ്ഞ നാലര വർഷക്കാലത്തെ ഭരണം കൊണ്ട് സാധിച്ചു. നാടിെൻറ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വികസന കാഴ്ചപ്പാടിലൂന്നിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഇടതുമുന്നണി സ്ഥാനാർഥികൾ വിജയിക്കേണ്ടത് ആവിശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.