വഖഫ് ഭേദഗതി നിയമം; ഭരണഘടനാവകാശങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗം -കെ.കെ.ഐ.സി സമ്മേളനം
text_fieldsകെ.കെ.ഐ.സി സമ്മേളനത്തിൽ അർഷദ് അൽ ഹിക്ക്മി താനൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വഖഫ് സ്വത്തുക്കൾക്ക് മേൽ അന്യായമായ അവകാശവാദം സ്ഥാപിക്കാൻ അവസരം നൽകുന്ന പുതിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ധൈഷണിക സമ്മേളനം സംഘടിപ്പിച്ചു.
വഖഫ് വിഷയത്തെ കേവലം മുസ് ലിം പ്രശ്നമാക്കി ചുരുക്കി വൈകാരികതക്ക് തിരി കൊളുത്തുന്നതിന് പകരം ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വകവെച്ചു നൽകിയ അവകാശങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് നിയമമെന്ന് നാം തിരിച്ചറിയണം. ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് ചർച്ച വഴിമാറാൻ അനുവദിക്കരുത്. സമാനമനസ്കരായ മുഴുവൻ മതനിരപേക്ഷ കക്ഷികളുടെയും പിന്തുണയോടെ ഇതിനെതിരെ കർമ രംഗത്തിറങ്ങണമെന്നും സംവാദം ആഹ്വാനംചെയ്തു. അബ്ബാസിയ യുനൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.കെ.ഐ.സി. ജനറൽ സെക്രെട്ടറി സുനാഷ് ഷുക്കൂർ അധ്യക്ഷതവഹിച്ചു.
കെ.കെ.ഐ.സി സമ്മേളന സദസ്സ്
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ വിദ്യാർഥി ഘടകം സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹിക്ക്മി താനൂർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.ഐ.സി ഔഖാഫ് വിഭാഗം സെക്രട്ടറി പി.എൻ.അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് വിഷയമവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫാറൂക്ക് ഹമദാനി, ഒ.പി ഷറഫുദ്ദീൻ, അൻവർ സഈദ്, ബേബി ഔസേഫ്, സുരേഷ് മാത്തൂർ, കെ.സി.നൗഷാദ്, സി.പി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. സെന്റർ പി.ആർ.സെക്രട്ടറി, എൻ.കെ.അബ്ദുസ്സലാം സ്വാഗതവും, പി.ആർ അസ്സിസ്റ്റന്റ് സെക്രട്ടറി സാജു ചെംനാട് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.