വഖഫ് സ്വത്ത് സംരക്ഷിക്കേണ്ടത് വിശ്വാസികൾ –കെ.കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: വഖഫ് സ്വത്ത് സംരക്ഷിക്കേണ്ടത് വിശ്വാസികളാണെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെൻറർ പഠന ക്യാമ്പ് ആഹ്വാനം ചെയ്തു. വിശ്വാസികൾ ദൈവത്തിന് സമർപ്പിക്കുന്ന സ്വത്തുവകകൾ ആണ് 'വഖഫ്' എന്നറിയപ്പെടുന്നത്. അവ വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തതാണ്.
ദാനംചെയ്ത വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യപ്പെടേണ്ടതും വിശ്വാസികൾക്ക് അതിൽനിന്ന് ഉപകാരം ലഭിക്കേണ്ടതുമാണ്. അതുകൊണ്ടുതന്നെ അവ കൈകാര്യം ചെയ്യേണ്ടത് വിശ്വാസികളാണ്. ഇന്ത്യയിൽ വിവിധ സംസ്ഥാന വഖഫ് ബോർഡുകളാണ് 'വഖഫ് സ്വത്തുക്കൾ' കൈകാര്യം ചെയ്യുന്നത്. അവയുടെ ജീവനക്കാരെ നിശ്ചയിക്കുന്നതും അവർക്ക് വേതനം നൽകുന്നതും വഖഫ് ബോർഡ് നേരിട്ടാണ്. നാഷനൽ വഖഫ് ബോർഡ് നിർദേശങ്ങളും നിയമം അനുശാസിക്കുന്നതും അതാണെന്ന് സംഗമം ചൂണ്ടിക്കാട്ടി.
വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് പി.എൻ. അബ്ദുല്ലത്തീഫ് മദനി, അബ്ദുസ്സലാം സ്വലാഹി, അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. സക്കീർ കൊയിലാണ്ടി സ്വാഗതവും ഷഫീഖ് മോങ്ങം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.