ആധികാരികമല്ലാത്ത റിപ്പോർട്ടുകൾക്കെതിരെ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: ആധികാരികമല്ലാത്ത വാർത്ത റിപ്പോർട്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഇൻഫർമേഷൻ മന്ത്രാലയം. മാധ്യമ പ്രവർത്തകർ വാർത്തകൾ പങ്കിടുമ്പോൾ കൃത്യത പാലിക്കണമെന്നും, വിശ്വസനീയ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിങ്, പബ്ലിക്കേഷൻസ് അണ്ടർ സെക്രട്ടറി ലാഫി അൽ സുബൈ പറഞ്ഞു. രാജ്യത്തിന്റെ മാധ്യമനിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനും പുനഃസംപ്രേഷണം ചെയ്യുന്നതിനും പങ്കുവെക്കുന്നതിനും മാധ്യമ സ്ഥാപനങ്ങൾക്ക് കർശന വിലക്കുണ്ടെന്ന് അൽ സുബൈ വ്യക്തമാക്കി. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിയമ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
തെറ്റായ വിവരങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തുന്നതിനും ഇൻഫർമേഷൻ മന്ത്രാലയം ശ്രദ്ധചെലുത്തുന്നുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. നിയമലംഘനം ഒഴിവാക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വാർത്തകൾ സ്വീകരിക്കണമെന്നും ലാഫി അൽ സുബൈ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.