വെജിറ്റബിൾ ലസാഗ്നക്കെതിരെ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: ഐസ്ലാൻഡ് വെജിറ്റബിൾ ലസാഗ്ന കഴിക്കരുതെന്ന് കുവൈത്ത് ഫുഡ് അതോറിറ്റി മുന്നറിയിപ്പ്.
ഐസ്ലാൻഡ് ഫുഡ് കമ്പനിയുടെ വെജിറ്റബിൾ ലസാഗ്നയിൽ ആരോഗ്യത്തിന് അപകടകാരിയായ ഘടകങ്ങളുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഇത് ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.
മുൻകരുതൽ നടപടിയായി കുവൈത്ത് വിപണിയിൽനിന്ന് ഈ ഉൽപന്നം പിൻവലിച്ചിട്ടുണ്ട്. 400 ഗ്രാം പാക്കിൽ ലഭ്യമായ ഈ ഉൽപ്പന്നത്തിന് 2026 ജൂലൈ 30 വരെ കാലാവധിയുണ്ട്. ഈ ഉൽപ്പന്നം വാങ്ങിയവർ ഉപയോഗം ഒഴിവാക്കണമെന്നും അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.