ഉള്ളുലക്കുന്ന ദുരന്തക്കാഴ്ചകൾ...
text_fieldsചുറ്റുപാടുനിന്നും ഇത്തരം ഒരു ദുരന്തവാർത്ത കേൾക്കുകയും കാണേണ്ടിയും വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. വയനാട് വീണ്ടും ദുരന്ത ഭൂമിയായിരിക്കുന്നെന്ന പേടിപ്പിക്കുന്ന വാർത്തയുമായാണ് ചൊവ്വാഴ്ച നേരം പുലർന്നത്.
മേപ്പാടിയിലെ വെള്ളാർമല, ചൂരൽ മല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ അക്ഷരാർഥത്തിൽ കഥാവശേഷമായി. ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരുടെ കണക്കുകൾ, ഒഴുക്കിൽപ്പെട്ട വീടുകളുടെ ചിത്രങ്ങൾ, കാണാതായവരെക്കുറിച്ചുള്ള ആശങ്കകൾ എല്ലാം മനസ്സനെ മരവിപ്പിക്കുന്നതായി. പുത്തുമല ദുരന്തത്തിന്റെ മുറിവ് ഉണങ്ങും മുമ്പാണ് മറ്റൊരു ദുരന്തം കൂടി വന്നെത്തിയത്.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. കുവൈത്ത് പ്രവാസികളുടേതടക്കം കുടുംബങ്ങൾ അക്കൂട്ടത്തിലുണ്ട്. വിവരം അറിഞ്ഞതുമുതൽ അവരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നു. അവധിക്ക് നാട്ടിലുള്ള കെ.എം.സി.സി പ്രവർത്തകനായ സാഹിർ മുണ്ടക്കൈയും കുടുംബവും ദുരന്തത്തിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന മാതാവ് ഉൾപ്പെടെ ഇരുപതോളം കുടുംബാംഗങ്ങളെ കാണാനില്ലെന്ന വിവരമാണുള്ളത്. ഉള്ളുലക്കുന്ന ദുരന്തക്കാഴ്ചയാണ് മേപ്പാടിയിൽ. കെ.എം.സി.സി അംഗമായ സുബൈർ മുണ്ടക്കൈത്തിന്റെ മകൻ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്. ദുരന്തം ജീവനപഹരിച്ചവർക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.