വയനാട് ദുരന്തം; ഒ.ഐ.സി.സി നേരിട്ട് സഹായമെത്തിക്കും
text_fieldsകുവൈത്ത് സിറ്റി: വയനാട്ടിലുണ്ടായ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന ആളുകൾക്ക് ഒ.ഐ.സി.സി വയനാട് ജില്ല കമ്മിറ്റിയുമായി സഹകരിച്ച് നേരിട്ട് സഹായമെത്തിക്കുമെന്ന് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അറിയിച്ചു.
നിലവിലെ സാഹചര്യം മാറിയതിനുശേഷം ജീവിത മാർഗം പൂർണമായും വഴിയടഞ്ഞവരെ കണ്ടെത്തി അവർക്കുവേണ്ട സഹായം ചെയ്യാൻ എല്ലാ പ്രവർത്തകരും മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.ഉരുൾപൊട്ടലിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ഒ.ഐ.സി.സി ആദരാഞ്ജലികൾ അർപ്പിച്ചു. അപകടപ്പെട്ടവർക്ക് വേണ്ട എല്ലാ സഹായങ്ങളും ഉടൻ എത്തിക്കാനും സഹായ ധനത്തിൽ വർധന ഉണ്ടാകണമെന്നുമുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ ഒ.ഐ.സി.സി പിന്തുണച്ചു.ദുരന്തങ്ങൾ ആവർത്തിക്കുന്നത് തുടരുന്നതിനാൽ ഇനിയെങ്കിലും ഗാഡ്ഗിൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി ആവശ്യപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.