രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുക -കെ.എം.സി.സി
text_fieldsകുവൈത്ത് സിറ്റി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും നാട്ടിലുള്ള അംഗങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കാകണമെന്നും കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം.സി.സി മെംബർമാരുടെ ബന്ധുക്കളടക്കം നിരവധിപേരെ കാണാതായിട്ടുണ്ട്.
നിരവധി വീടുകളും മണ്ണിനടിയിലാണ്. ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാൻ സാധിക്കാത്ത സാഹചര്യമാണ്. മുസ്ലിം ലീഗ് നേതൃത്വവുമായി ആലോചിച്ച് ദുരിതാശ്വാസ പ്രവർത്തങ്ങളിൽ എല്ലാ സഹായവും കുവൈത്ത് കെ.എം.സി.സിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും നാടിന്റെ ദുഃഖത്തിൽ പ്രാർഥനാപൂർവം പങ്കുചേരുന്നുവെന്നും സ്റ്റേറ്റ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.