Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​യ​നാ​ട്...

വ​യ​നാ​ട് ദു​രി​താ​ശ്വാ​സം; ഡോ. ​കെ.​ടി. റ​ബീ​യു​ല്ല ഒ​രു കോ​ടി രൂ​പ ന​ല്‍കി

text_fields
bookmark_border
shifa al jazeera medical center
cancel

കു​വൈ​ത്ത് സി​റ്റി: ഉ​രു​ൾ ദു​രി​തം വി​ത​ച്ച വ​യ​നാ​ടി​ന്റെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി ശി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ.​ടി. റ​ബീ​യു​ല്ല ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ല്‍കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 50 ല​ക്ഷം, മു​സ്‍ലിം ലീ​ഗി​ന്റെ വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലേ​ക്ക് 50 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് കൈ​മാ​റി​യ​ത്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ദു​രി​ത​മു​ഖ​ത്തും മ​ല​യാ​ളി​യു​ടെ കൈ​പി​ടി​ക്കാ​ൻ എ​ക്കാ​ല​വും മു​ൻ​പ​ന്തി​യി​ലു​ള്ള​യാ​ളാ​ണ് ഡോ. ​കെ.​ടി. റ​ബീ​യു​ല്ല. മു​ന്നൂ​റി​ലേ​റെ പേ​രു​ടെ ജീ​വ​ന്‍ അ​പ​ഹ​രി​ച്ച വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ​ഹാ​യ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള തു​ക തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഓ​ഫി​സി​ലെ​ത്തി കൈ​മാ​റി. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ക്കും തു​ക കൈ​മാ​റി.

മു​സ്‍ലിം ലീ​ഗ് നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എം.​എ​ൽ.​എ​മാ​രാ​യ പി. ​അ​ബ്ദു​ല്‍ ഹ​മീ​ദ്, കെ.​കെ. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideKuwait News
News Summary - Wayanad landslide- Dr KT Rabiyullah gave one crore rupees
Next Story