ദുരിതാശ്വാസത്തിൽ പങ്കാളികളാകും -കുവൈത്ത് കേരള ഇസ്ലാഹി സെന്റർ
text_fieldsകുവൈത്ത് സിറ്റി: മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഉൾപ്പെടെയുണ്ടായ വൻ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ വേർപാടിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അഗാധ ദുഃഖം രേഖപ്പെടുത്തി.
മഴ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ ഇസ്ലാഹി സെന്ററും പങ്കുചേരുമെന്ന് അറിയിച്ചു.
മരണപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അവർക്കുവേണ്ടി പ്രാർഥിക്കാനും സഹായ സഹകരണങ്ങൾ നൽകാനും സെന്റർ ആഹ്വാനം ചെയ്തു. അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ വിസ്ഡം കമ്മിറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചതായും പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.