വയനാട് ദുരിതാശ്വാസം: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഫണ്ട് കൈമാറി
text_fieldsകുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സമാഹരിച്ച 6,30,000രൂപ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങരയും, ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറയും ചേർന്ന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് ഫണ്ട് കൈമാറി.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ഷാഹുൽ ബേപ്പൂർ മലപ്പുറം ജില്ല ട്രഷറർ ഫിയാസ് പുകയൂർ, സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ, പൊന്നാനി മണ്ഡലം പ്രസിഡന്റ് ഇമ്പിച്ചിമുഹമ്മദ്, മങ്കട മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കൽ എന്നിവർ പങ്കെടുത്തു.
ഫണ്ട് കളക്ഷനുമായി സഹകരിച്ച ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളേയും ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റിയേയും മലപ്പുറം ജില്ല കമ്മിറ്റി അഭിനന്ദന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.