Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​യ​നാ​ട് ഉ​രു​ൾ...

വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്തം: കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
flag
cancel

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​നു​ശോ​ചി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് അ​മീ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു.

മ​ര​ണ​ത്തി​ൽ ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി അ​മീ​ർ പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ ആ​ശം​സി​ച്ചു. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ജ​യി​ക്ക​ട്ടെ​യെ​ന്നും അ​മീ​ർ ആ​ശം​സി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​യ​ട്ടെ എ​ന്നും അ​മീ​ർ പ്രാ​ർ​ഥി​ച്ചു.

ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് കി​രീ​ടാ​വ​കാ​ശി അ​നു​ശോ​ച​ന സ​ന്ദേ​ശ​വും അ​യ​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും കാ​ണാ​താ​യ​വ​രെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും കി​രീ​ടാ​വ​കാ​ശി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹും ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ച് ദ്രൗ​പ​ദി മു​ർ​മു​വി​ന് സ​ന്ദേ​ശം അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideKuwait News
News Summary - Wayanad Tragedy-Kuwait Condoled
Next Story