Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊ​തു​സ്ഥ​ല​ത്ത്...

പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ചു വി​വാ​ഹ ഹാ​ൾ ഉ​ട​മ​ക്ക് വ​ൻ പി​ഴ

text_fields
bookmark_border
പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ചു വി​വാ​ഹ ഹാ​ൾ ഉ​ട​മ​ക്ക് വ​ൻ പി​ഴ
cancel

കു​വൈ​ത്ത് സി​റ്റി: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച വി​വാ​ഹ ഹാ​ൾ ഉ​ട​മ​ക്ക് 500 ദീ​നാ​ർ പി​ഴ. ക​ഴി​ഞ്ഞ ദി​വ​സം റാ​ഖ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. വി​വാ​ഹ ഹാ​ൾ ഉ​ട​മ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വ് അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വി​വാ​ഹ ഹാ​ളു​ക​ളി​ൽ​നി​ന്ന് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

ഇ​ത്ത​രം അ​ശ്ര​ദ്ധ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ശു​ചി​ത്വം നി​ല​നി​ർ​ത്താ​ൻ നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsfinewaste disposalKuwait News
News Summary - Wedding hall owner fined for leaving garbage in public place kuwait
Next Story