'വെല്‍ഡിങ്' റിലീസിന് ഒരുങ്ങുന്നു
text_fields‘വെല്‍ഡിങ്‘ ചിത്രീകരണ വേളയിൽ അണിയറ പ്രവർത്തകർ
മസ്കത്ത്: മസ്കത്തിലെ പ്രവാസി കലാകാരന്മാര് ഒരുക്കുന്ന ഹ്രസ്വചിത്രം 'വെല്‍ഡിങ്' റിലീസിന് ഒരുങ്ങുന്നു. വര്‍ത്തമാനകാലത്ത് സാമൂഹിക വിപത്തായി മാറിയ സ്ത്രീധനവും ഇതേ ചൊല്ലിയുള്ള ആത്മഹത്യകളും മറ്റുമാണ് ഹ്രസ്വചിത്രത്തിെൻറ ഇതിവൃത്തം. നവംബർ 26ന് മസ്കത്ത് വാദികബീറിലെ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ 'വെല്‍ഡിങ്' ലോഞ്ച് ചെയ്യും. സിനിമാതാരം സീമ ജി. നായരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
ഡി.ജെ. സിനിമാസിെൻറ ബാനറില്‍ ജിജിന് ജിത് സംവിധാനം ചെയ്യുന്ന രണ്ടാമത് ഹ്രസ്വചിത്രമാണ് 'വെല്‍ഡിങ്'. ചിത്രത്തിെൻറ കഥ, തിരക്കഥ എന്നിവ നിര്‍വഹിച്ചിരിക്കുന്നതും ജിജിന് ജിത് തന്നെയാണ്. മസ്കത്തില് പ്രവാസികളായ സോമ സുന്ദരം, മധുമതി നന്ദ കിഷോര്‍, അനുരാജ് രാജന്, സ്വാതി വിഷ്ണു, ശ്രീദേവി ശിവറാം, ധന്യ മനോജ്, ജയപ്രകാശ് എന്നീ കലാകാരന്മാരാണ് ഇതില്‍ അഭിനയിക്കുന്നത്. ഇതിനു പുറമെ വിഷ്ണു ഗോപാല്‍ കാമറയും ഹരി കാവില്‍ കല സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അവസാനഘട്ട ചിത്രീകരണം മസ്കത്തില് പുരോഗമിക്കുകയാണ്. കിങ്ങിണി പ്രൊഡക്ഷന്‍സിെൻറ ബാനറില്‍ ബിജു കിങ്ങിണിയും ഭാവലയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.