വെൽഫെയർ കേരള കുവൈത്ത് അനുമോദന സദസ്സ്
text_fieldsവെൽഫെയർ കേരള കുവൈത്ത് സമ്മർ ടിക്ടോക് ചലഞ്ച് വിജയികളെ അനുമോദിച്ചപ്പോൾ
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് സമ്മർ ടിക്ടോക് ചലഞ്ച് വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. എഫ്.എം. ഫൈസൽ സ്വാഗതം പറഞ്ഞു. സിറ്റി യൂനിറ്റ് പ്രസിഡൻറ് ആരിഫ് അലി ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ മുഹമ്മദ് സ്വാലിഹ്, ബദറുൽ മുനീർ, ഗ്രീഷ്മ രവി എന്നിവർ സംസാരിച്ചു.
തുടർന്ന് ആൻ ലിയ സാബു, സാന്ദ്ര, എഡിൻ, ശ്രീശിവാനി, അഭി, ഗ്രീഷ്മ രവി, ബദറുൽ മുനീർ, അഭിഷ കന്യാകുമാരി, ജോ കുട്ടൻ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഷൗക്കത്ത് വളാഞ്ചേരി, ആരിഫ് അലി ഒറ്റപ്പാലം, മുഹമ്മദ് സ്വാലിഹ്, ബദറുൽ മുനീർ, മുസമ്മിൽ ചെർപ്പുളശേരി, ഗ്രീഷ്മ രവി, അഭിഷ, ഫൈസൽ, യൂസുഫ് ദാറുസ്സലാം എന്നിവർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. യാസിർ നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.