വെൽഫെയർ കേരള കുവൈത്ത് റിപ്പബ്ലിക്ദിന സംഗമം
text_fieldsകുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ബഹുസ്വരതയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അവർ പറഞ്ഞു. ഓൺലൈനായി നടന്ന പരിപാടിയില്‍ റഫീഖ് ബാബു പൊന്മുണ്ടം രചനയും സംവിധാനവും നിര്‍വഹിച്ച ഇന്ത്യൻ സ്വാതന്ത്ര്യചരിത്രം അവലോകനം ചെയ്യുന്ന 'ജ്വലിക്കട്ടെ, സ്വാതന്ത്ര്യ ചിരാതുകള്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
'ബഹുസ്വര ഭാരതം: സമകാലിക ചിന്തകള്‍' വിഷയത്തിൽ ജനറൽ സെക്രട്ടറി റഫീഖ് ബാബുവും 'ഇന്ത്യന്‍ ഭരണഘടന: മൗലികാവകാശങ്ങള്‍' വിഷയത്തിൽ വൈസ് പ്രസിഡൻറ് ഖലീലുറഹ്മാനും സംസാരിച്ചു. എം.കെ. അബ്ദുൽ ഗഫൂർ, മൗഷമി എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. വി.എസ്. നജീബ് ഗാനം ആലപിച്ചു. ഫാത്തിമ സഹ്റ സനോജ്, സാമിൻ സാബിക്, അമൽ ഫാത്തിമ ഗഫൂർ, ലിബ സുൽഫിക്കർ, ഇസാബെൽ സജി എന്നീ കുട്ടികൾ പങ്കെടുത്ത മാർച്ച് പാസ്റ്റ്, ലുക്മാൻ ഇക്ബാൽ, ഹയാൻ നസീം, ഹമ്രാസ് നസീം, സയാൻ റിയാസ്, ആഷിർ ഗഫൂർ, സിനാൻ സാബിക് എന്നിവർ പങ്കെടുത്ത ഗ്രൂപ് ഡാൻസ്, ആയിഷമോൾ അവതരിപ്പിച്ച റിപ്ലബ്ലിക് ഡേ സന്ദേശം എന്നിവ മികവേകി. വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അഷ്ക്കര്‍ മാളിയേക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് റസീന മൊഹിയുദ്ദീൻ നന്ദിയും പറഞ്ഞു. വർക്കിങ് കമ്മിറ്റി അംഗം സിമി അക്ബർ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.