എന്ത് ചരിത്രമാണ് നിങ്ങൾ സൃഷ്ടിക്കുന്നത്?
text_fieldsവരുംതലമുറക്ക് വായിച്ചുവളരാൻ എന്ത് ചരിത്രമാണ് നിങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്? നാനാത്വത്തിൽ ഏകത്വം മുഖമുദ്രയായ നമ്മുടെ സംസ്കാരവും പോരാടി നേടിയ സ്വാതന്ത്ര്യവും അതിൽ ഉരുത്തിരിഞ്ഞുവന്ന ഭരണഘടനയും അവഗണിച്ച് എന്താണ് ഭരണകൂടം ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്? ഭീഷണിപ്പെടുത്തിയും ഇല്ലായ്മ ചെയ്തും വിലക്കെടുത്തും തകർക്കാൻ പറ്റുന്നതല്ല സംസ്കാരം. അവകാശങ്ങൾക്കു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഒൗദാര്യത്തിനുവേണ്ടി കേഴുന്നതല്ല. അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് ഭരണകൂടം വരുത്തിവെച്ച ഗതികേടുകൊണ്ടാണ് ആവശ്യങ്ങൾക്കായി മുറവിളി കൂേട്ടണ്ടിവരുന്നത്.
മതേതരത്വത്തിന് മേലുള്ള കടന്നുകയറ്റത്തിനും അനീതിക്കും ഹീനകൃത്യങ്ങൾക്കുമെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹമടക്കമുള്ള കുറ്റം ചുമത്തി ഇല്ലായ്മ ചെയ്യുന്നതാണ് ഒരു ജനാധിപത്യ രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ രാജ്യദ്രോഹം.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്നുവെങ്കിൽ അത് നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മ ചൂണ്ടിക്കാട്ടുന്നു. കൊടുംക്രൂരതക്ക് വളംവെച്ചുകൊടുക്കുന്ന ഏത് നിയമമാണ് ഭേദഗതി വരുത്താൻ കഴിയാത്തത്? പിന്നാക്ക സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തെ തുറന്നുകാട്ടിയ യു.എൻ പ്രതികരണത്തെ അനാവശ്യവും അനവസരത്തിലുള്ളതുമായ അഭിപ്രായപ്രകടനമെന്ന് പറഞ്ഞ് തള്ളിയ അധികാരികൾ എന്താണ് മറച്ചുവെക്കാൻ ശ്രമിക്കുന്നത്. ഒാരോ ഇന്ത്യൻ പൗരെൻറയും ജീവനും ജീവിതവും മൗലികാവകാശങ്ങളുമാണ് അനാവശ്യമെന്ന് പറഞ്ഞ് നിസ്സാരവത്കരിച്ചത്.
•ഷംല ഷക്കീൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.