'കുവൈത്ത് മലയാളികൾ' വാട്സ്ആപ് കൂട്ടായ്മ രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: 'കുവൈത്ത് മലയാളികൾ' വാട്സ്ആപ് ഗ്രൂപ് 100 ഗ്രൂപ്പുകൾ ആയതിെൻറ ഭാഗമായി കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ അദാൻ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 170 പേർ രക്തം നൽകാനെത്തി.
രാവിലെ ഒമ്പതിന് തുടങ്ങിയ ക്യാമ്പ് അദാൻ ബ്ലഡ് ബാങ്കിലെ ഡോ. അയാത് ഒസാമ ബകർ ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്യുകയെന്ന മഹദ്കർമത്തിന് നേതൃത്വം നൽകിയ സംഘാടകരെയും രക്തം നൽകാനെത്തിയവരെയും ഡോ. അയാത് ശ്ലാഘിച്ചു. ഗ്രൂപ് ലോഗോ മത്സരത്തിൽ വിജയിച്ച ജിബിക്ക് അൽറായ് ടി.വി അഡ്മിൻ അസിസ്റ്റൻറ് റുഫൈദ ബാപ്പു സമ്മാനം നൽകി.
ജോർജ് ചെറിയാൻ, ഷമീർ റഹിം, ബാബു നിലമ്പൂർ, അല്ലു അമീൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. ക്രമീകരണങ്ങൾക്ക് ജനറൽ കൺവീനർ ഷമീർ റഹിം, ജേക്കബ് റോയി, ജോർജ് ചെറിയാൻ, അരുൺ കോഴഞ്ചേരി, ബാബു നിലമ്പൂർ, എഡ്വേർഡ് ഏർണസ്റ്റ്, മുഹമ്മദ് റെയ്സ്, ആബിദ്, റോഷൻ തോമസ്, ഹരിദാസ്, ജിജോ കെ. ജോസ്, ഷൗക്കത്ത്, ജെയിംസ് രാജൻ, ഹബീബ് മുഹമ്മദ്, റൗഫ്, അനൂപ് ഓലിക്കൽ, ഷിനോയ് ജോസഫ് എന്നിവരും വിവിധ ഗ്രൂപ് അഡ്മിൻമാരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.