ഗോതമ്പ് ലഭ്യത: ഇന്ത്യയുമായി നയതന്ത്ര നീക്കത്തിന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗോതമ്പ് ലഭ്യത ഉറപ്പാക്കാൻ ഇന്ത്യയുമായി നയതന്ത്ര നീക്കത്തിനൊരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അൽ ശരീആൻ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
വാണിജ്യ മന്ത്രാലയമാണ് ഗോതമ്പ് കയറ്റുമതി വിലക്കിൽനിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കാൻ നയതന്ത്ര നീക്കം നടത്തുന്നത്. ചില രാജ്യങ്ങൾക്ക് ഇന്ത്യ കയറ്റുമതി നിരോധനത്തിൽ ഇളവു നൽകിയ പശ്ചാത്തലത്തിൽ ഇന്ത്യയും കുവൈത്തും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന വാണിജ്യ വ്യാപാരബന്ധം മുൻനിർത്തി ഇളവ് സാധ്യമാക്കാനാണ് കുവൈത്തിന്റെ നീക്കം.
രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള വാണിജ്യമന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ ഒരുങ്ങുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.