ലോകാരോഗ്യ സംഘടന ഒാഫിസ് കുവൈത്തിൽ ഉടൻ തുറക്കും
text_fieldsകുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ സ്ഥിരം ഒാഫിസ് വൈകാതെ തുറക്കും. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് അറിയിച്ചതാണിത്. തയാറെടുപ്പുകളുമായി മുന്നോട്ടുപോകുകയാണ്. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ കുവൈത്തിെൻറ സഹകരണം വ്യക്തമാക്കുന്ന പേജ് അനുവദിച്ചത് സന്തോഷകരമാണ്.
1960ൽ അംഗത്വം നേടി ആറുപതിറ്റാണ്ട് പിന്നിടുേമ്പാൾ ലോകാരോഗ്യ സംഘടനയുമായുള്ള കുവൈത്തിെൻറ ഉറച്ച ബന്ധത്തിൽ അഭിമാനമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.
ലോകത്തെല്ലായിടത്തും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും യമൻ, സിറിയ, ലബനാൻ, ആഫ്രിക എന്നിവിടങ്ങളിലെ സംഘർഷ ബാധിതരെയും സഹായിക്കാനുള്ള കുവൈത്തിെൻറ ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഡബ്ല്യു.എച്ച്.ഒ വെബ്സൈറ്റിലെ കുവൈത്ത് പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആരോഗ്യസുരക്ഷാരംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കു കുവൈത്തുമായി കൈകോർക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിരുന്നു.ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകുന്ന 20 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തുണ്ട്. സംഘടനയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി കഴിഞ്ഞ വർഷം കുവൈത്ത് 40 ദശലക്ഷം ഡോളർ സംഭാവന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.