വനിത വികസന സംഘടനയുമായി സഹകരിക്കും –മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) അംഗരാജ്യങ്ങളിലെ വനിത വികസന സംഘടനയുമായി സഹകരിക്കുമെന്ന് സാമൂഹികകാര്യ, കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രിയും വനിത ശിശുകാര്യ സഹമന്ത്രിയുമായ മായ് അൽ ബാഗ്ലി പറഞ്ഞു. കുവൈത്ത് സന്ദർശിക്കുന്ന ഒ.ഐ.സി അംഗരാജ്യങ്ങളുടെ വനിത വികസന സംഘടന എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഫ്നാൻ അൽ ശുഐബിയെ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
അതേസമയം, 56 രാജ്യങ്ങളുടെ അംഗത്വത്തെ പ്രതിനിധാനംചെയ്യുന്ന ഒ.ഐ.സിയുമായി അഫിലിയേറ്റ് ചെയ്ത് 2020-2021 വർഷത്തിനിടയിൽ പ്രവർത്തനമാരംഭിച്ച പുതിയ സ്ഥാപനമാണ് വനിത വികസന സംഘടനയെന്നും ഇത് സ്വതന്ത്രമായി കണക്കാക്കപ്പെടുന്നതായും അൽ ശുഐബി പറഞ്ഞു. സംഘടനയുടെ വിദേശ പര്യടനങ്ങളിൽ ആദ്യത്തേതാണ് അൽ ശുഐബിയുടെ കുവൈത്ത് സന്ദർശനം.
വിവിധ സർക്കാറുകളുമായും സ്വകാര്യമേഖലയുമായും സഹകരണം വർധിപ്പിക്കാൻ ഇതു ലക്ഷ്യമിടുന്നു. സംഘടനയുടെ പ്രധാന പിന്തുണക്കാരനായി കുവൈത്തിനെ പരിഗണിക്കുന്നതായും ശുഐബി പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി സംഘടനയുമായുള്ള സഹകരണവും പ്രോട്ടോകോളും മന്ത്രാലയം സ്വാഗതം ചെയ്യുന്നതായി സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ മുതൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.