കുവൈത്ത്-ഒമാൻ ബന്ധങ്ങളിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കും- വിദേശകാര്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: സുസ്ഥിര വികസനം വൈദഗ്ധ്യ കൈമാറ്റം മനുഷ്യ കേഡർ വികസിപ്പിക്കൽ എന്നിവയിൽ സംഭാവന ചെയ്യുന്ന ചട്ടക്കൂടാണ് കുവൈത്തും ഒമാനും തമ്മിലുള്ള കരാറുകൾ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
സംയുക്തസമിതി യോഗത്തിന്റെ ഫലങ്ങൾ കുവൈത്ത്-ഒമാൻ ബന്ധങ്ങളിൽ ഗുണപരമായ മാറ്റവും തന്ത്രപരമായ സഹകരണത്തിന്റെ പുതിയ ഘട്ടവും സൃഷ്ടിക്കുമെന്നും മന്ത്രി അൽ യഹ്യ കൂട്ടിച്ചേർത്തു. സുരക്ഷ, സ്ഥിരത, വികസനം എന്നിവ കൈവരിക്കുന്നതിന് ഉഭയകക്ഷി, പ്രാദേശിക പങ്കാളിത്തം ശക്തമാക്കുന്നത് അനിവാര്യമാണ്.
വർധിച്ചുവരുന്ന പ്രാദേശിക വെല്ലുവിളികളുടെ സമയത്താണ് സംയുക്തസമിതിയുടെ പ്രവർത്തനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്ന വിധത്തിൽ ഇരുരാജ്യങ്ങളുടെ പങ്കാളിത്തം ആഴത്തിലാക്കാനും വികസിപ്പിക്കാനും കൂടുതൽ യോഗങ്ങൾ നടത്താനുള്ള തന്റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.