ഗൾഫ് മാധ്യമം, മെട്രോ മെഡിക്കൽ മ്യൂസിക് ക്വിസ് വിജയികൾക്ക് സമ്മാനം നൽകി
text_fieldsകുവൈത്ത് സിറ്റി: കോവിഡ്കാല നന്മകളെ ആഘോഷിക്കാൻ ഗൾഫ് മാധ്യമം കുവൈത്ത് ആഭിമുഖ്യത്തിൽ നടത്തിയ മെട്രോ മെഡിക്കൽ ഗ്രൂപ് 'സിംഫണി ഓഫ് കുവൈത്ത്' മെഗാ ഡിജിറ്റൽ മ്യൂസിക് ഇവൻറിനോടനുബന്ധിച്ച് നടത്തിയ മ്യൂസിക് ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി.
ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ നടന്ന പരിപാടി മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഗൾഫ് മാധ്യമം കുവൈത്ത് റെസിഡൻറ് മാനേജർ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു.
മെട്രോ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ, ഗൾഫ് മാധ്യമം കുവൈത്ത് മാർക്കറ്റിങ് ഇൻചാർജ് സി.കെ. നജീബ്, സർക്കുലേഷൻ ഇൻചാർജ് എസ്.പി. നവാസ്, റിപ്പോർട്ടർ എ. മുസ്തഫ എന്നിവർ സംബന്ധിച്ചു. ഗൾഫ് മാധ്യമം പത്രത്തിലൂടെയും ഓൺലൈനിലൂടെയും നൽകിയ ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
കൂടാതെ പരിപാടി നടക്കുമ്പോൾ ലൈവായി ചോദിച്ച ചോദ്യങ്ങൾക്ക് ഫേസ്ബുക്ക് കമൻറിലൂടെ മറുപടി നൽകിയവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കും സമ്മാനം നൽകി. ആദ്യവിഭാഗത്തിൽ ഫെബ്ന, ആഷ്ബെൽ ബിജു, ഗംഗാധരൻ, പ്രകാശൻ, ജുബീന സനൂജ്, ഷൈനി സൈനുലാബ്ദീൻ, ജിനി ജോസഫ്, വിനു, ടോം സെബാസ്റ്റ്യൻ, നിജിഷ, മുഹമ്മദ് സാഹിർ, സുഹ യൂനുസ്, പി.കെ. അബ്ദുൽ ഗഫൂർ, ആതിര ഫിലിപ് സുനില, പി.കെ. നവാസ്, ഷാജഹാൻ അബൂബക്കർ, തോമസ് ജോൺ, റെജിമോൻ അച്ചൻകുഞ്ഞ്, ടി.പി. മൻസൂർ എന്നിവർ വിജയികളായി. ലൈവ് ക്വിസിൽ ഷമീർ ബാവ, ഉസ്മാൻ മഠത്തിൽ, മൊയ്തു മേമി, ഫെമിന അഷ്റഫ്, ഡാലി അലക്സ്, കെ.ബി. സുലോചന, ഷരീഫ ബീവി, ഷഫീർ അബൂബക്ക ർ, പി.എ. അൽതാഫ് എന്നിവരാണ് വിജയികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.