യൂത്ത് ഇന്ത്യ കുവൈത്ത് 'മിശ്കാത്ത്' പരീക്ഷ വിജയികൾ
text_fieldsകുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് യുവാക്കളുടെ വൈജ്ഞാനികവും വ്യക്തിത്വപരവുമായ വളർച്ച ലക്ഷ്യംവെച്ച് ആരംഭിച്ച 'മിശ്കാത്ത്' യൂത്ത് പഠന കോഴ്സിലെ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. സലീം മുഹമ്മദ് ഒന്നാം റാങ്കും കെ.ടി. മുഹമ്മദ് സലീജ്, റസാഖ് കെ. സലാം, ഷിബിൻ അഹമ്മദ് എന്നിവർ രണ്ടാം റാങ്കും മുഹമ്മദ് അദ്നാൻ മൂന്നാം റാങ്കും കരസ്ഥമാക്കി.
ഖുർആൻ പഠനം, ഇസ്ലാമിലെ അടിസ്ഥാന വിഷയങ്ങൾ, പ്രവാചക ചരിത്രം, ഹദീസ്, പ്രാർഥനകൾ തുടങ്ങി വിവിധ അധ്യായങ്ങൾ ഉൾക്കൊള്ളുന്ന കോഴ്സ് യുവാക്കളിൽ ഇസ്ലാമിക വിജ്ഞാനം വളർത്താനും വ്യക്തിത്വ വികാസത്തിനും സഹായകരമാകുന്നതാണ്. നിലവിൽ ഫഹാഹീൽ, മംഗഫ്, അബൂ ഹലീഫ, സാൽമിയ, ഫർവാനിയ, നിസാൽ, റിഗ്ഗാഇ, ജലീബ് തുടങ്ങി എട്ട് കേന്ദ്രങ്ങളിലായി ഓൺലൈൻ ക്ലാസുകൾ നടക്കുന്നു. കോഴ്സിെൻറ അടുത്തഘട്ടം ഉടൻ ആരംഭിക്കുമെന്ന് കൺവീനർ സിജിൽ ഖാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 65580764, 50985183 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.