ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സര വിജയികൾ
text_fieldsകുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നടത്തിയ മലയാള പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിന് മുന്നോടിയായി എൻ. നൗഫൽ 'മനുഷ്യൻ എന്ന വിസ്മയം' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളിൽ റോസ്മിൻ സോയൂസ് ഒന്നാംസ്ഥാനവും സാജു സ്റ്റീഫൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പൊതുവിഭാഗത്തിൽ സീമ ജിജു, ആനി മാത്യു, രാകേഷ് പറമ്പത്ത് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനം നേടി. സൂസൻ എബ്രഹാം ആമുഖ പ്രഭാഷണം നടത്തിയ യോഗത്തിൽ ക്ലബ് അധ്യക്ഷ ഷീബ പ്രമുഖ് അധ്യക്ഷത വഹിച്ചു. മനോജ് മാത്യു അവതാരകനായി. ക്ലബ് ഉപാധ്യക്ഷൻ ബിജോ പി. ബാബു നന്ദി പറഞ്ഞു. മുൻ അധ്യക്ഷൻ പ്രമുഖ് ബോസ് സംസാരിച്ചു. പ്രശാന്ത് കവളങ്ങാട് മത്സരം നിയന്ത്രിച്ചു. ജോർജ് മേലാടൻ മുഖ്യ വിധികർത്താവായി. ജോമി ജോൺ സ്റ്റീഫൻ ഏകോപനം നിർവഹിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.