ശൈത്യകാല രോഗങ്ങൾ: പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ അടുത്ത മാസം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധയായ രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യമന്ത്രാലയം പ്രത്യേക പ്രതിരോധ കുത്തിവെപ്പ് നൽകും. കാമ്പയിനായി ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾക്ക് ആരോഗ്യമന്ത്രാലയം ഒാർഡർ നൽകിയിട്ടുണ്ട്. രണ്ടാഴ്ചക്കകം വാക്സിൻ എത്തുമെന്നാണ് വിവരം. രണ്ടര ലക്ഷത്തോളം ഡോസ് വാക്സിൻ എത്തിക്കും. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള രോഗികൾക്കും പ്രായമേറിയവർക്കും പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും പ്രത്യേക പരിഗണന നൽകും. കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും.
ഒക്ടോബർ തുടക്കംമുതൽ ആരോഗ്യകേന്ദ്രങ്ങൾ വഴി വാക്സിൻ നൽകാനാണ് നീക്കം. ശൈത്യകാലരോഗങ്ങൾ ചെറുക്കുകയും പകർച്ചവ്യാധികൾ മൂലമുണ്ടാകുന്ന അപകടസാധ്യത ഇല്ലാതാക്കുകയുമാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജന സമ്പർക്കവിഭാഗം അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ് അറിയിച്ചു. ശരീരത്തിെൻറ പ്രതിരോധശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യുമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കും.
പൊതുജനം ഇതിെൻറ പ്രാധാന്യം ഉൾക്കൊള്ളണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ ആറാം വർഷമാണ് കാമ്പയിൻ നടത്താനൊരുങ്ങുന്നത്. തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് 0.4 ശതമാനം ആയി കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.