ശൈത്യകാല രോഗങ്ങൾ: ആരോഗ്യമന്ത്രാലയം കാമ്പയിൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധയായ രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യമന്ത്രാലയം പ്രത്യേക കാമ്പയിൻ ആരംഭിച്ചു.രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. ശൈത്യകാലരോഗങ്ങൾ ചെറുക്കുകയും പകർച്ച വ്യാധികൾ മൂലമുണ്ടാകുന്ന അപകടസാധ്യത ഇല്ലാതാക്കുകയുമാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ് പറഞ്ഞു. കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും. ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിെൻറ പ്രാധാന്യം ഉൾക്കൊള്ളണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗികൾക്കും പ്രായമേറിയവർക്കും പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കും പ്രത്യേക പരിഗണന നൽകും. ഡോക്ടർമാർ ഉൾപ്പെടെ 450ഒാളും ആരോഗ്യ പ്രവർത്തകർ കാമ്പയിനിെൻറ ഭാഗമാവും. സീസണൽ വാക്സിനേഷന് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.