ശൈത്യകാല പ്രതിരോധ കുത്തിവെപ്പിന് ആവശ്യക്കാരേറെ
text_fieldsകുവൈത്ത് സിറ്റി: മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്ത് ശൈത്യകാല പ്രതിരോധ കുത്തിവെപ്പിന് ഡിമാൻഡ് വർധിച്ചതായി ആരോഗ്യ മന്ത്രാലയം.
കോവിഡ് കാലം ആരോഗ്യവിഷയങ്ങളിൽ ശ്രദ്ധിക്കാൻ ആളുകളെ പ്രേരിപ്പിച്ചതിെൻറയും മന്ത്രാലയം നടത്തിയ പ്രചാരണത്തിെൻറയും ഫലമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 58 ആരോഗ്യകേന്ദ്രങ്ങളിലൂടെയാണ് നിലവിൽ വാക്സിൻ നൽകുന്നത്. ഒക്ടോബർ ഏഴിന് ആരംഭിച്ച കാമ്പയിൻ ഡിസംബർ വരെ തുടരും. കുവൈത്തിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശസംബന്ധയായ രോഗങ്ങളെ പ്രതിരോധിക്കാനായാണ് ആരോഗ്യമന്ത്രാലയം പ്രത്യേക പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.
ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകളാണ് സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നത്. രണ്ടര ലക്ഷത്തോളം ഡോസ് വാക്സിൻ എത്തിച്ചിട്ടുണ്ട്. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള രോഗികൾക്കും പ്രായമേറിയവർക്കും പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും പ്രത്യേക പരിഗണന നൽകും.
ശരീരത്തിെൻറ പ്രതിരോധശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസസംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിെൻറ പ്രാധാന്യം ഉൾക്കൊള്ളണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ ആറാം വർഷമാണ് കാമ്പയിൻ നടത്താനൊരുങ്ങുന്നത്.
തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിനുശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് 0.4 ശതമാനം ആയി കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.