ശൈത്യകാല പ്രതിരോധ കുത്തിവെപ്പ് തുടരുന്നു; ഇനി 19 ദിവസം കൂടി
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാല പ്രതിരോധ കുത്തിവെപ്പ് തുടരുന്നതായും മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്തി വാക്സിനെടുക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം ഓർമപ്പെടുത്തി. ആറു മാസത്തിന് മുകളിൽ പ്രായമുള്ളവർക്ക് കൂടി ഇപ്പോൾ ശൈത്യകാല വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകളാണ് സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നത്. രണ്ടര ലക്ഷത്തോളം ഡോസ് വാക്സിൻ എത്തിച്ചിട്ടുണ്ട്. 58 ആരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് നിലവിൽ വാക്സിൻ നൽകുന്നത്. ഒക്ടോബർ ഏഴിന് ആരംഭിച്ച കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും.
ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധിയായ രോഗങ്ങളെ പ്രതിരോധിക്കാനായാണ് ആരോഗ്യമന്ത്രാലയം പ്രത്യേക പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിെൻറ പ്രാധാന്യം ഉൾക്കൊള്ളണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തുടർച്ചയായ ആറാം വർഷമാണ് കാമ്പയിൻ നടത്താനൊരുങ്ങുന്നത്. തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിനു ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് 0.4 ശതമാനം ആയി കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.