തണുപ്പ്കാലം മാർച്ച് അവസാനം വരെ നീളുമെന്ന് പ്രവചനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ തണുപ്പുകാലം നീളുമെന്ന് പ്രവചനം. മാർച്ച് അവസാനം വരെ തണുപ്പ് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ മർസൂഖ് പ്രവചിച്ചു. ഇടവിട്ടാണ് തണുപ്പ് ശക്തി പ്രാപിക്കുക. ജനുവരി 24ന് ആരംഭിച്ച 'അൽ അസ്റഖ്' ഘട്ടം എട്ടുദിവസം നീളും.
ഫെബ്രുവരി പത്തുമുതൽ ഒമ്പതു ദിവസം കടുത്ത തണുപ്പുണ്ടാകും. മാർച്ചിൽ മൂന്നാഴ്ച ശൈത്യമുണ്ടാകുമെന്നും വസന്തകാലം മാർച്ച് 21ന് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപ വർഷങ്ങളിലെ കൂടിയ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്. കഴിഞ്ഞ ആഴ്ച മരുഭൂമി ഭാഗങ്ങളിലും തീരത്തും അന്തരീക്ഷ ഉൗഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ പോയി. നഗരങ്ങളിൽ രണ്ടുമുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ഉൗഷ്മാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.