സാറാ അബു അർജീബിന് ഡബ്ല്യു.ഐ.പി.ഒ പുരസ്കാരം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സാറാ അബു അർജീബിന് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (ഡബ്ല്യു.ഐ.പി.ഒ) പുരസ്കാരം ലഭിച്ചതായി സബാഹ് അൽ അഹമ്മദ് സെൻറർ ഫോർ ഗിഫ്റ്റ്നെസ് ആൻഡ് ക്രിയേറ്റിവിറ്റി അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി സംയോജിപ്പിച്ചിട്ടുള്ള ആൾട്ടർനേറ്റിങ് ലൈറ്റ് ടെക്നോളജി ഉപയോഗിച്ച് ട്യൂമറുകളും സെറിബ്രൽ ഹെമറേജും നേരത്തേ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട അബു അർജീബിന്റെ കണ്ടുപിടിത്തമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിൽ നിന്നുള്ള 600 ലധികം നിക്ഷേപകർ മത്സരരംഗത്തുണ്ടായിരുന്നു. കുവൈത്തിനൊപ്പം ദക്ഷിണ കൊറിയ, കെനിയ, ചൈന, അർജൻറീന, തായ്ലൻഡ്, തുർക്കിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. നവീന ആശയങ്ങളെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുന്ന യു.എൻ ഏജൻസിയാണ് ഡബ്ല്യു.ഐ.പി.ഒ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.