വയർ ഇല്ലാതെ വൈദ്യുതി കൈമാറ്റം: കുവൈത്തി യുവതിക്ക് അന്താരാഷ്ട്ര അംഗീകാരം
text_fieldsകുവൈത്തി ശാസ്ത്ര ഗവേഷക ജിനാൻ അൽ ഷിഹാബ്
കുവൈത്ത് സിറ്റി: കാനഡയിൽ നടന്ന അഞ്ചാമത് ഇൻവെൻഷൻ ഇന്നൊവേഷൻ കോംപറ്റീഷനിൽ കുവൈത്തി യുവതിക്ക് രണ്ട് പുരസ്കാരം. ജിനാൻ അൽ ശിഹാബാണ് ടൊറേൻറാ ഇൻറർനാഷനൽ സൊസൈറ്റി ഒാഫ് ഇന്നൊവേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്കിൽസിെൻറ പ്രത്യേക ബഹുമതിയും മികച്ച വനിത ഇൻവെൻറർ പുരസ്കാരവും നേടിയത്. വയർ കണക്ഷൻ ഇല്ലാതെ ഒരു ഉപകരണത്തിൽനിന്ന് മറ്റൊന്നിലേക്ക് വൈദ്യുതി കൈമാറ്റം ചെയ്യുന്നതായിരുന്നു ഇവരുടെ കണ്ടുപിടിത്തം.
മൂന്നുമീറ്റർ അകലത്തിലേക്ക് വയർ കണക്ഷൻ ഇല്ലാതെ ചാർജ് കൈമാറാൻ കഴിയുമെന്നാണ് ഇവർ തെളിയിച്ചത്. ഇലക്ട്രോ മാഗ്നറ്റിക് തരംഗത്തെ വൈദ്യുതിയാക്കി മാറ്റിയാണ് ഇത് സാധ്യമാക്കിയത്. 60 രാജ്യങ്ങളിൽനിന്നുള്ള 600ലേറെ ശാസ്ത്ര ഗവേഷകർ മത്സരിച്ചിരുന്നു.
ഇലക്ട്രോഡിസ് എന്നാണ് ജിനാൻ അൽ ശിഹാബ് തെൻറ കണ്ടുപിടിത്തത്തിന് നൽകിയ പേര്. 2018ൽ ഇവർ കുവൈത്ത് യൂത്ത് എക്സലൻസ് ആൻഡ് ക്രിയേറ്റിവിറ്റി അവാർഡ് സ്വന്തമാക്കിയിരുന്നു. 2019ൽ മോസ്കോ ഇൻറർനാഷനൽ ഇൻവെൻഷൻ ആൻഡ് ഇന്നൊവേറ്റിവ് ടെക്നോളജി മേളയിൽ സ്വർണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഇതേവർഷം ഗ്ലോബൽ വുമൺ ഇൻവെൻറർ ആൻഡ് ഇന്നൊവേറ്റർ നെറ്റ്വർക്കിെൻറ പ്രത്യേക പുരസ്കാരവും സ്വന്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.