പാലക്കാടിന്റെ ദു:ഖത്തിൽ കണ്ണീരണിഞ്ഞ് ഗാന്ധിസ്മൃതി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: പാലക്കാട് ലോറി മറിഞ്ഞ് ദാരുണമായി അന്ത്യം സംഭവിച്ച വിദ്യാർഥികൾക്ക് ഗാന്ധിസ്മൃതി കുവൈത്ത് എക്സിക്യൂട്ടിവ് മീറ്റിങ്ങിൽ അനുശോചനം രേഖപ്പെടുത്തി.
വളരെ ദുഃഖകരമായ വാർത്തക്കാണ് പാലക്കാട് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്നും വിദ്യാർഥികളുടെ മരണം ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നതാണെന്നും ഗാന്ധിസ്മൃതി കുവൈത്ത് അംഗങ്ങൾ സൂചിപ്പിച്ചു.
പ്രസിഡന്റ് പ്രജോദ് ഉണ്ണി, രക്ഷാധികാരി രജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി മധു മാഹി, വൈസ് പ്രസിഡന്റ് റൊമാനസ് പെയ്ടൻ, വനിതാ വേദി ചെയർപേഴ്സൻ ഷീബ പേയ്ടൻ, മറ്റു ഭാരവാഹികളായ ബിജു അലക്സാണ്ടർ, ലാക് ജോസ്, സജിൽ, രാജീവ്, റഷീദ്, അഖിലേഷ്, വിനയൻ, ജോബി, സജി ചാക്കോ, റൂബി വര്ഗീസ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം സിമന്റ് കയറ്റി വന്ന ലോറി ഇടിച്ചാണ് കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവർ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.