ലോകാരോഗ്യ സംഘടനയുമായി സഹകരണം വർധിപ്പിക്കും -ആരോഗ്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യസേവനങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യൂ.എച്ച്.ഒ) സഹകരണം വർധിപ്പിക്കാനും സംയുക്തമായി പ്രവർത്തിക്കാനും കുവൈത്ത് ആഗ്രഹിക്കുന്നതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള മാർഗങ്ങളെക്കുറിച്ച് ഡബ്ല്യൂ.എച്ച്.ഒ ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് (എ.എം.ആർ) അസി. ഡയറക്ടർ ജനറൽ ഡോ. ഹനാൻ ബൽഖിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. ആരോഗ്യപരമായ വെല്ലുവിളികൾ പരിഹരിക്കുന്നതിലും മെഡിക്കൽ അത്യാഹിതങ്ങളിൽ ശ്രദ്ധചെലുത്തുന്നതിനുള്ള സമഗ്രമായ ആസൂത്രണത്തിലും കുവൈത്തിന്റെ കഴിവ് വിലയിരുത്തി.
ആഗോള മാനുഷിക പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ ഡോ. ഹനാൻ ബൽഖി പ്രശംസിച്ചു. ഡബ്ല്യൂ.എച്ച്.ഒ പങ്കാളിയെന്ന നിലയിൽ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനോടുള്ള കുവൈത്തിന്റെ ധാർമിക ബാധ്യതയാണ് ഇതെന്ന് ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് ചിൽഡ്രൻ ഹോസ്പിറ്റൽ ഡോ. ഹനാൻ ബൽഖി സന്ദർശിച്ചു. കുവൈത്തിലെ മെഡിക്കൽ സേവനങ്ങൾ, ഉയർന്ന പ്രഫഷനലിസം എന്നിവയെ അവർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.