വെൽഫെയർ കേരള കുവൈത്ത് വയനാട് ജില്ല ജി.സി.സി സംഗമം
text_fieldsകുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് വയനാട് ജില്ല ജി.സി.സി സംഗമം നടത്തി. ഓൺലൈൻ സംഗമത്തിൽ വെൽെഫയർ കേരള കുവൈത്ത് ജനറൽ സെക്രട്ടറി ഗിരീഷ് വയനാട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് ലായിക് അഹമദ് ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ തെരഞ്ഞെപ്പിൽ ജനപക്ഷ രാഷ്ട്രീയം കൂടുതൽ ഇടങ്ങളിൽ വിജയിക്കേണ്ടതിെൻറ ആവശ്യകത അദ്ദേഹം ഉണർത്തി. വെൽഫെയർ കേരള കുവൈത്ത് വയനാട് ജില്ല ആക്ടിങ് പ്രസിഡൻറ് മഞ്ജു മോഹൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി വയനാട് ജില്ല പ്രസിഡൻറ് മുഹമ്മദ് ശരീഫ് മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലയിലെ പാർട്ടി സ്ഥാനാർഥികളെ അദ്ദേഹം പരിചയപ്പെടുത്തി.
വയനാട് ജില്ല ജനറൽ സെക്രട്ടറി ബിനു വയനാട് തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. വെൽെഫയർ കേരള കുവൈത്ത് ഇലക്ഷൻ അസിസ്റ്റൻറ് സെക്രട്ടറി അഷ്കർ മാളിയേക്കൽ, യു.എ.ഇ പാർട്ടി പ്രതിനിധി ജോസഫ് അമ്പലവയൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ പാർട്ടിയുടെ 19 സ്ഥാനാർഥികളും പരിപാടിയിൽ പെങ്കടുത്തു. വെൽഫെയർ കേരള കുവൈത്ത് വയനാട് ജില്ല ജനറൽ സെക്രട്ടറി ആമിന ചുണ്ടേൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.