65നു മുകളിലുള്ളവർക്ക് അപ്പോയൻറ്മെൻറില്ലാതെ വാക്സിൻ സ്വീകരിക്കാം
text_fieldsകുവൈത്ത് സിറ്റി: സ്വദേശികൾക്കും 65നു മുകളിൽ പ്രായമുള്ളവർക്കും അപ്പോയിൻറ്മെൻറ് എടുക്കാതെ ചെന്ന് വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതാണിത്. 65 വയസ്സിന് മുകളിലുള്ളവരെയാണ് ആദ്യം കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ മുൻഗണനയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇൗ വിഭാഗത്തിലെ രജിസ്റ്റർ ചെയ്തവരുടെ കുത്തിവെപ്പ് പൂർത്തിയായിട്ടുണ്ട്. ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ നേരിട്ട് ചെന്ന് കുത്തിവെപ്പെടുക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താലേ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയൂ എന്നും മുഴുവൻ രാജ്യനിവാസികളും എത്രയുംവേഗം വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെന്നും ഡോ. അബ്ദുല്ല അൽ സനദ് അഭ്യർഥിച്ചു. പരമാവധി പേർക്ക് പെെട്ടന്ന് കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. വാക്സിൻ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടതോടെ കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് നീക്കം. സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഒാക്സ്ഫഡ് വാക്സിൻ രണ്ടാം ഡോസ് മേയ് മുതൽ നൽകും
ആദ്യഡോസ് നൽകി മൂന്നുമാസത്തിന് ശേഷമാണ് രണ്ടാമത്തേത് നൽകുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒാക്സ്ഫഡ്, ആസ്ട്രസെനക വാക്സിെൻറ രണ്ടാമത് ഡോസ് മേയ് ആദ്യവാരം മുതൽ നൽകും. നേരത്തേ ആദ്യ ഡോസ് സ്വീകരിച്ചവരിൽനിന്ന് മുൻഗണനാ ക്രമത്തിലാണ് രണ്ടാം ഡോസ് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ചവരാണെങ്കിലും ഇപ്പോൾ വൈറസ് ബാധിതനാണെങ്കിൽ ഉടൻ രണ്ടാമത് നൽകില്ല. ആദ്യ ഡോസ് സ്വീകരിച്ച് മൂന്നുമാസത്തിനുശേഷമാണ് രണ്ടാമത്തേത് നൽകുന്നത്. കൂടുതൽ ഫലപ്രദം ഇൗ രീതിയാണെന്ന ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നത്. ഒന്നരമാസത്തിന് ശേഷം നൽകാമെന്നായിരുന്നു ആദ്യം നിശ്ചയിച്ചത്.
ഇതിെൻറ ഫലപ്രാപ്തി 55 ശതമാനമാണെങ്കിൽ മൂന്നു മാസത്തിനുശേഷം നൽകുേമ്പാൾ കാര്യക്ഷമത 81 ശതമാനമാണെന്നാണ് വിലയിരുത്തൽ. ആഗോളതലത്തിലെ കോവിഡ് സ്ഥിതിവിശേഷങ്ങളും വാക്സിനേഷൻ സംബന്ധിച്ച കാര്യങ്ങളും കുവൈത്ത് ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാവശ്യമായ പരിശോധന നടത്തിയാണ് കുവൈത്ത് വാക്സിൻ ഇറക്കുമതി ചെയ്യുന്നത്. വാക്സിൻ ഉപയോഗവും സുരക്ഷ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നു.
വാക്സിൻ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വാക്സിൻ ഇറക്കുമതി ചെയ്യൂ. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഒാക്സ്ഫഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ കുവൈത്തിൽ വിതരണം ചെയ്ത വാക്സിനിൽ ഗുരുതര പാർശ്വഫലങ്ങ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.