ഡബ്ല്യു.എം.എഫ് ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ കുവൈത്ത് നാഷനൽ കമ്മിറ്റി ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: വേൾഡ് മലയാളി ഫെഡറേഷൻ കുവൈത്ത് നാഷനൽ കമ്മിറ്റി ഭാരവാഹികൾ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ എംബസിയിൽ സന്ദർശിച്ചു.കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സ്ഥാനപതിയുടെ ശ്രദ്ധയിൽപെടുത്തി.
നാഷനൽ കോഓഒാഡിനേറ്റർ നായാഫ് സിറാജ്, പ്രസിഡൻറ് എൽദോസ് ജോയി, ജനറൽ സെക്രട്ടറി ടോം തോമസ് മൈലാടിയിൽ, വൈസ് പ്രസിഡൻറ് സലിം ഐഡിയൽ, ജോയൻറ് സെക്രട്ടറി രഞ്ജിനി വിശ്വനാഥ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫിന്നി നരിയിഞ്ചിൽ, ബിജു പി. എബ്രഹാം, ഗ്ലോബൽ കാബിനറ്റ് മെംബർ എസ്. സുനിൽ, ടോം ജേക്കബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.അബ്ബാസിയ നിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.