Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ആദ്യമായി...

കുവൈത്തിൽ ആദ്യമായി വനിത ജഡ്​ജിമാർ ചുമതലയേറ്റു

text_fields
bookmark_border
കുവൈത്തിൽ ആദ്യമായി വനിത ജഡ്​ജിമാർ ചുമതലയേറ്റു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തി​െൻറ നീതിന്യായ ചരിത്രത്തിൽ ആദ്യമായി വനിതകൾ ന്യായാധിപന്മാരായി ചുമതലയേറ്റു. പുതുതായി സത്യപ്രതിജ്​ഞ ചെയ്​ത54 ന്യായാധിപന്മാരിൽ എട്ടുപേർ വനിതകളാണ്​. ഇവരുടെ പ്രകടനം വിലയിരുത്തിയ ശേഷം കൂടുതൽ വനിതകളെ നിയമിക്കുമെന്ന്​ സുപ്രീം ജുഡീഷ്യൽകൗൺസിൽ മേധാവി യൂസുഫ്​ അൽ മുതവ്വ പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ ഭാഗമായുള്ള ജോലി ആഗസ്​റ്റിൽ ആരംഭിക്കുന്ന വനിതകൾ അടുത്ത വർഷംആദ്യം ആദ്യ വിധി പുറപ്പെടുവിച്ചേക്കും. പ്രോസിക്യൂട്ടർ എന്ന നിലയിൽ വനിതകളുടെ പ്രകടനം തൃപ്​തികരമായിരുന്നുവെന്നാണ്​ വിലയിരുത്തൽ. എല്ലാതരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കേസന്വേഷണത്തി​െൻറ ഭാഗമാവാനും അന്താരാഷ്​ട്ര സമ്മേളനങ്ങളിൽ പ​െങ്കടുക്കാനും ഇവർക്ക്​ അവസരം ലഭിച്ചിട്ടുണ്ട്​.2018ലാണ്​ കുവൈത്ത്​ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വനിതകളെ പബ്ലിക്​ പ്രോസിക്യൂഷനിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയത്​.

മേഖലയിൽ സ്​ത്രീകൾക്ക്​ നല്ല പരിഗണന നൽകുന്ന രാജ്യങ്ങളിലൊന്നാണ്​ കുവൈത്ത്​. രാജ്യത്ത്​ എല്ലാ മേഖലയിലും സ്​ത്രീകൾ നിർണായക സാന്നിധ്യമാണ്​. പാർലമെൻറിലും മന്ത്രിസഭയിലും അവർക്ക്​ പ്രാതിനിധ്യമുണ്ട്​. വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളായും വനിതകൾ പ്രവർത്തിക്കുന്നു. കുവൈത്തി​െൻറ വികസന പദ്ധതികളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നു​. സ്ത്രീ സമത്വം ലക്ഷം വെച്ച്​ വിവിധ പദ്ധതികള്‍ രൂപവത്​കരിച്ചിട്ടുണ്ട്​. രാജ്യം മുന്നോട്ട് വെക്കുന്ന 17സുസ്ഥിര വികസന പദ്ധതികളില്‍ അഞ്ച് എണ്ണം സ്ത്രീ സമത്വം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgeswomanKuwait
Next Story