ഡ്രൈവിങ് ടെസ്റ്റ് വിജയത്തിൽ വനിതകൾ മുന്നിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് നേടുന്നതിൽ സ്ത്രീകൾ മുൻനിരയിൽ. കഴിഞ്ഞ വർഷം 25,015 സ്ത്രീകൾ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ചതിൽ 18,618 പേർ വിജയിച്ചു. 6,397 പേർ പരാജയപ്പെട്ടു. തിയറി പരീക്ഷയിൽ 20,060 സ്ത്രീകൾ പങ്കെടുത്തതിൽ 19,178 പേർ വിജയിച്ചു, 882 പേർ പരാജയപ്പെട്ടു. തിയറി പരീക്ഷയിൽ 4.4 ശതമാനം മാത്രമാണ് പരാജയ നിരക്ക്.
സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 116,320 പുരുഷന്മാർ പ്രായോഗിക ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്തു. ഇതിൽ 80,878 പേർ വിജയിക്കുകയും 35,442 പേർ പരാജയപ്പെടുകയും ചെയ്തു. തിയറി പരീക്ഷയിൽ 93,701 പുരുഷന്മാർ പങ്കെടുത്തതിൽ 82,015 പേർ വിജയിച്ചു. 11,686 പേർ പരാജയപ്പെട്ടു.
109,918 പ്രവാസികൾ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്തതിൽ 71,115 പേർ വിജയിക്കുകയും 38,803 പേർ പരാജയപ്പെടുകയും ചെയ്തു. 31,417 കുവൈത്ത് പൗരന്മാർ അപേക്ഷിച്ചു, 28,381 പേർ വിജയിക്കുകയും 3,036 പേർ പരാജയപ്പെടുകയും ചെയ്തു. 2023ൽ 104,793 ഡ്രൈവിങ് ലൈസൻസുകൾ വിതരണം ചെയ്തു. ഫർവാനിയ- 24,566, കുവൈത്ത് സിറ്റി-22,077, അഹ്മദി-21,227, ജഹ്റ-14,779, ഹവല്ലി-11,434, മുബാറക് അൽ കബീർ-10,710 എന്നിങ്ങനെയാണ് വിതരണം ചെയ്ത ലൈസൻസുകളുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.