സൈന്യത്തിൽ സ്ത്രീകൾ: ഉത്തരവിറങ്ങി
text_fieldsകുവൈത്ത് സിറ്റി: ആർമി ഓഫിസർ, നോൺ കമീഷൻഡ് ഓഫിസർ തസ്തികകളിൽ സ്ത്രീകൾക്ക് നിയമനം നൽകുന്നത് സംബന്ധിച്ച് തീരുമാനമായി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കുവൈത്ത് സൈന്യത്തിൽ സ്വദേശി വനിതകൾക്ക് സ്പെഷാലിറ്റി ഓഫിസർ, നോൺ-കമീഷൻഡ് ഓഫിസർ, മെഡിക്കൽ സർവിസസ്, മിലിട്ടറി സപ്പോർട്ട് സർവിസസ് എന്നീ മേഖലകളിൽ ജോലിചെയ്യാൻ കഴിയുമെന്ന് മന്ത്രി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് കുവൈത്തി വനിതകളെന്നും സൈ ന്യത്തിൽ ജോലി ചെയ്യുന്നതിെൻറ ബുദ്ധിമുട്ടുകൾ സഹിക്കാനുള്ള കുവൈത്തി വനിതകളുടെ കഴിവിലും സന്നദ്ധതയിലും പൂർണ വിശ്വാസമുണ്ടെന്നും പറഞ്ഞ പ്രതിരോധമന്ത്രി പുതിയ ദൗത്യത്തിൽ അവർ പൂർണമായി വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. കുവൈത്തിൽ പൊലീസ് സേനയിൽ വനിതകൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി സർവിസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.