സ്ത്രീകള്‍ക്ക് പരിരക്ഷ ഉറപ്പാക്കണം -കെ.കെ.ഐ.സി സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: സ്ത്രീകളോടുള്ള ബാധ്യതകള്‍ പൊതു സമൂഹം വിസ്മരിക്കുകയാണെന്നും, വിവാദങ്ങള്‍ തലമുറയെ അരാജകത്വത്തിലേക്കും തിന്മകളുടെ നിസ്സാരവത്ക്കരണത്തിലേക്കും നയിക്കുകയാണെന്നും, ധാര്‍മിക പാഠങ്ങളെ പുച്ഛിച്ചവര് പുനര്‍ വിചിന്തനത്തിന് തയാറാകണമെന്നും കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) സമ്മേളനം.
സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാര്‍ക്കറ്റിങ്ങിനും ഉപയോഗിക്കുന്ന സമൂഹത്തിന്റെ ‘പുരോഗമന’ കാഴ്ചപ്പാടിന്റെ ദുരന്തഫലമാണ് നിലവിലെ സംഭവ വികാസങ്ങള്‍ക്ക് വഴിവെച്ചത്. ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും, സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ കര്‍ശന സമീപനം സ്വീകരിക്കണം.
സ്വാതന്ത്ര്യവും, അവകാശങ്ങളും മറയാക്കി സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യുന്ന മാഫിയകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം മസ്ജിദ് അൽ കബീർ ഇമാം ശൈഖ് ഉമർ അബ്ദുല്ല അൽ ദംഗി ഉദ്ഘാടനം ചെയ്തു.
ഇസ് ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കുവൈത്ത് മതകാര്യ മന്ത്രാലയം ജാലിയാത് വിഭാഗം മേധാവി ശൈഖ് ഖാലിദ് സിനാൻ ഖുർആൻ വിജ്ഞാന പരീക്ഷകളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഷ്റഫ് ഏകരൂൽ, മൗലവി ശരീഫ് കാര, എൻ.കെ.അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
മുഹമ്മദ് അസ്ലം കാപ്പാട്, ഹാഫിസ് സ്വാലിഹ് സുബൈർ എന്നിവർ വിവിധ പരിപാടികൾ ഏകോപിപ്പിച്ചു. സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് നരക്കോട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.