വനിതാവേദി വനിതദിനാഘോഷവും വെബിനാറും
text_fieldsകുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് ലോക വനിതദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു. 'തെരഞ്ഞെടുപ്പും സ്ത്രീസമൂഹവും' വിഷയത്തിൽ ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടി മുൻ എം.പി ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പ്രക്രിയയിൽ സ്ത്രീകൾ എത്രത്തോളം ഇടപെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നു എന്നത് മനസ്സിലാക്കി തെരഞ്ഞെടുപ്പിനെ സ്ത്രീകൾ കാണണമെന്നും കേരളം പോലെ മാറിയ സമൂഹത്തിൽ മാത്രമേ വനിത സംവരണം ഫലപ്രദമാകൂ എന്നും അവർ പറഞ്ഞു. വനിതാവേദി കുവൈത്ത് പ്രസിഡൻറ് രമ അജിത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ജിജി രമേശ് വനിതദിന സന്ദേശം അവതരിപ്പിച്ചു.
കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡ് അംഗം എൻ. അജിത്കുമാർ, കല കുവൈത്ത് സെക്രട്ടറി സി.കെ. നൗഷാദ്, തൃശൂർ അസോസിയേഷൻ വനിതാവേദി സെക്രട്ടറി സിന്ധു പോൾസൺ, വനിതാവേദി കുവൈത്തിെൻറ വിവിധ യൂനിറ്റ് പ്രതിനിധികളായി പ്രസീത ജിതിൻ (അബുഹലീഫ) കൃഷ്ണപ്രിയ ശരത് (സാൽമിയ), ഷംല ബിജു (അബ്ബാസിയ), ദിപിമോൾ സുനിൽ കുമാർ (ഫർവാനിയ), ഷാബി രാജു (റിഗ്ഗയ്), ഷിനി റോബർട്ട് (ജലീബ്), ലിപി പ്രസീത് (ഫഹാഹീൽ) എന്നിവർ സംസാരിച്ചു.ട്രഷറർ വത്സ സാം നന്ദി പറഞ്ഞു. കവിത അനൂപ് അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.