സാമൂഹിക തിന്മകൾക്കെതിരെ വനിത പ്രതിരോധം ശക്തിപ്പെടുത്തണം
text_fieldsഎം.ജി.എം ഇഫ്താർ സമ്മേളനത്തിൽ നൗഷാദ് മദനി കാക്കവയൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി വ്യാപിച്ചുകൊണ്ടിരിക്കുന്ന അധാർമിക പ്രവണതകളെ പ്രതിരോധിക്കാൻ ജനകീയ വനിതാ കൂട്ടായ്മകൾ രൂപവത്കരിക്കണമെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ വനിത വിംഗായ മുസ്ലിം ഗേൾസ് ആൻഡ് വുമൻസ് മൂവ്മെന്റ് (എം.ജി.എം) ഇഫ്താർ സമ്മേളനം ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയെ സംഗമം അപലപിച്ചു. ഫലസ്തീനിലെ പിഞ്ചു മക്കളുടെ ചോര കൊണ്ട് ഭീകരത സൃഷ്ടിക്കുന്ന ഇസ്രായേലിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും ഭീകര രാഷ്ട്രമായ ഇസ്രായേലിനെ ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
സാൽമിയ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച സംഗമം സൽസബീൽ ചാരിറ്റി കോഓഡിനേറ്റർ മറിയം ഈസ അൽകന്ദരി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഖാരിഅ് നൗഷാദ് മദനി കാക്കവയൽ മുഖ്യപ്രഭാഷണം നടത്തി. എം.ജി.എം പ്രസിഡന്റ് മാഷിത മനാഫ് അധ്യക്ഷത വഹിച്ചു.
സൽസബീൽ ചാരിറ്റി കോഓഡിനേറ്റർ ഡോ.അസ്മ സൈദ് അബ്ദുൽഅസീസ്, ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ ആശംസകൾ നേർന്നു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹഫ്സ ഇസ്മയിൽ (ഐവ), സമീറ ഉമർ (സിജി), ഷഹീജ (കെ.ഡി.എ), ജസീമ മുഹമ്മദ് റാഫി (എം.ഇ.എസ്) എന്നിവർ പങ്കെടുത്തു.
എം.ജി.എം സംഘടിപ്പിച്ച ഹിഫ്ദ് മത്സരവിജയികളായ റബീബ മുഹമ്മദ്, ഗനീമ മുഹമ്മദ് റഫീഫ്, ഖൈറുന്നീസ അസീസ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എം.ജി.എം ജനറൽ സെക്രട്ടറി ഫാത്തിമ നഫ്സി ആഷിഖ് സ്വാഗതവും ഷെയ്ബി നബീൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.