33400 പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദായി
text_fieldsകുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന് റെസിഡൻസി കാലാവധി കഴിഞ്ഞ 33400 പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദായി. മാൻപവർ അതോറിറ്റി അറിയിച്ചതാണിത്. തൊഴിൽ അനുമതി രേഖയുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്തിനു പുറത്ത് കഴിയുന്ന വിദേശികളാണ് ഇവരെന്ന് മാൻപവർ അതോറിറ്റി പൊതുജന സമ്പർക്ക വിഭാഗം മേധാവി അസീൽ അൽ മുസാഇദ് അറിയിച്ചു. ഒരു വർഷം മുമ്പ് കാലഹരണപ്പെട്ട സ്ഥാപനങ്ങളുടെ ലൈസൻസുകൾ, ഫയലുകൾ എന്നിവ റദ്ദാക്കിയതായും അവർ വ്യക്തമാക്കി.
വിവിധ സ്ഥാപനങ്ങളുടെ 30,700 ഫയലുകളും 44,264 ലൈസൻസുകളും ഇതുവരെ റദ്ദാക്കി. മാനവശേഷി സമിതിയുടെ ഓേട്ടാമേറ്റഡ് സംവിധാനത്തിൽ സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതാണ്റദ്ദാക്കാൻ കാരണമായത്. സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ ഒാേട്ടാമേറ്റഡ് സംവിധാനത്തിൽ ചേർക്കണമെന്നും ഇതുവഴി വേഗത്തിലും എളുപ്പത്തിലും ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.