ശിൽപശാല നയിച്ച് ശ്യാമപ്രസാദ്; ഗസൽ മഴയായി ഷഹബാസ് അമൻ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ആർട്ട് കമ്പനിയുടെ ബാനറിൽ അയാർട്കോ മൂവി ക്ലബിന് ഗംഭീര അരങ്ങേറ്റം. സംവിധായകൻ ശ്യാമപ്രസാദ് നയിച്ച മുഴുദിന ചലച്ചിത്ര ശിൽപശാല സംഘടിപ്പിച്ച് മൂവി ക്ലബ് ആദ്യ ചുവടുവെച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ അർദിയ പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ കാമ്പസിന് എതിർവശത്തുള്ള ജനാദിരിയ ഹാളിൽ നടന്ന ശിൽപശാലയിൽ ഛായാഗ്രാഹകൻ അളഗപ്പൻ, സംവിധായകൻ ഷിബു ഗംഗാധരൻ, എഡിറ്റിങ് ഫാക്കൽറ്റി സിബി ജോസ് ചാലിശ്ശേരി എന്നിവരും ക്ലാസെടുത്തു. പ്രായോഗിക പാഠങ്ങളിലൂന്നിയ പരിശീലനത്തിൽ നൂറോളം പേർ പെങ്കടുത്തു.
തിരക്കഥ, ഛായാഗ്രഹണം, സംവിധാനം, ലൈറ്റിങ്, എഡിറ്റിങ് തുടങ്ങിയ വിവിധ മേഖലകളിൽ അനുഭവസമ്പത്തിെൻറ കരുത്തിൽ ആദ്യപാഠങ്ങൾ പകർന്നുനൽകിയപ്പോൾ പഠിതാക്കൾക്ക് പുതിയ അനുഭവമായിരുന്നു. കുവൈത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. തുടക്കം മാത്രമാണെന്നും തുടർ പരിപാടികളുമായി അയാർട്കോ മൂവി ക്ലബ് കുവൈത്തിലെ ചലച്ചിത്ര പ്രേമികൾക്കൊപ്പമുണ്ടാവുമെന്നും ഇന്ത്യൻ ആർട്ട് കമ്പനി സി.ഇ.ഒ എം.വി. ജോൺ, അയാർട്കോ മൂവി ക്ലബ് ഡയറക്ടർ മുനീർ അഹ്മദ് എന്നിവർ പറഞ്ഞു. വൈകീട്ട് ആറരക്ക് ‘ഷഹബാസ് പാടുന്നു’ എന്ന പേരിൽ ഗസൽ സന്ധ്യയുമുണ്ടായി.
പ്രണയവും വിരഹവും ഷഹബാസ് അമെൻറ സ്വരമധുരിമയിൽ ഗസലായി ഒഴുകിയപ്പോൾ ആയിരത്തിലധികം വരുന്ന ആസ്വാദകർ ഹൃദയംകൊണ്ട് ആനന്ദനൃത്തമാടി. പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദൻ രാജേഷ് ചേർത്തല, തബലിസ്റ്റ് ആനന്ദ്, സിത്താർ വിദഗ്ധൻ കെ.ജെ. പോൾസൺ, കീബോർഡിസ്റ്റ് യാക്സ്ൻ ഗാരി പെരേര തുടങ്ങിയവർ ഷഹബാസിനൊപ്പം കച്ചേരിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.