ലോകകപ്പ് ഫുട്ബാൾ യോഗ്യത; കുവൈത്ത് ടീം കഠിന പരിശീലനത്തിൽ
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മത്സരത്തിൽ ഒമാൻ, ഫലസ്തീൻ എന്നിവയെ നേരിടാൻ ഒരുങ്ങി കുവൈത്ത്. ഈ മാസം 10ന് ഒമാനുമായും 15ന് ഫലസ്തീനുമായാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ. ഇതിനു മുന്നോടിയായി ദുബൈയിൽ കഠിന പരിശീലനത്തിലാണ് കുവൈത്ത് ടീം.
ജോർഡനും ഇറാഖിനുമെതിരായ ആദ്യ രണ്ടു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതിനാൽ കുവൈത്തിന് വരും മത്സരങ്ങൾ നിർണായകമാണ്.
പൊതുവെ ദുർബലരായ ഒമാൻ, ഫലസ്തീൻ എന്നിവയെ മറികടക്കാനും ശക്തരായ ദക്ഷിണകൊറിയയെ പിടിച്ചു കെട്ടാനും കഴിഞ്ഞാൽ ആദ്യ റൗണ്ടിൽ കുവൈത്തിന് പ്രതീക്ഷ നിലനിർത്താനാകും. ഇതിനായുള്ള തന്ത്രത്തിലാണ് കുവൈത്ത് ടീം. പുതിയ കോച്ച് ജുവാൻ അന്റോണിയോ പിസിയുടെ നേതൃത്വത്തിൽ കുവൈത്ത് പ്രതീക്ഷയിലാണ്.
കുവൈത്ത്, ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ടീമുകൾ ഹോം ആൻഡ് എവേ മത്സരങ്ങളിലായി പരസ്പരം ഏറ്റുമുട്ടും. ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.