ലോകകപ്പ് യോഗ്യത; ഇനി മൂന്നാം റൗണ്ട് പോരാട്ടം
text_fieldsകുവൈത്ത് ദേശീയ ടീം
കുവൈത്ത് ഗ്രൂപ് ബിയിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരം മൂന്നാം റൗണ്ടിൽ കുവൈത്ത് ഗ്രൂപ് ബിയിൽ. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നി എന്നീ രാജ്യങ്ങളാണ് ഗ്രൂപ് ബിയിലെ മറ്റു രാജ്യങ്ങൾ. ഗ്രൂപ്പിലെ ആറു ടീമുകളും ഹോം ആൻഡ് എവേ മത്സരങ്ങളിലായി പരസ്പരം എറ്റുമുട്ടും. ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ ടീമുകൾ കുവൈത്തിന് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ശക്തരാണ്. ഒമാനും, ഫലസ്തീനും തങ്ങളുടേതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ടീമുകളാണ്. എന്നാൽ, അടുത്തിടെ ഇന്ത്യക്കെതിരായ മത്സരത്തിലടക്കം മികച്ച പ്രകടനം നടത്തിയ കുവൈത്ത് പ്രതീക്ഷയിലാണ്. ഗോൾ സ്കോർ ചെയ്യുന്നതിൽ മിടുക്കുകാണിച്ചാൽ കുവൈത്തിന്റെ മുന്നേറ്റം പ്രതീക്ഷകൾക്കും അപ്പുറമാവും. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനത്തെത്തി നില സുരക്ഷിതമാക്കാമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.
മൂന്നാം റൗണ്ടിൽ 18 ടീമുകൾ
ഏഷ്യയിൽനിന്ന് ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 18 ടീമുകളാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നത്. ഇവരെ ആറ് ടീമുകൾ വീതമുള്ള മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഗ്രൂപ് എയിൽ ഇറാൻ, ഖത്തർ, ഉസ്ബകിസ്താൻ, യു.എ.ഇ, കിർഗിസ്താൻ, നോർത്ത് കൊറിയ എന്നിവയാണ് വരുന്നത്. ഗ്രൂപ് സിയിൽ ജപ്പാൻ, ആസ്ട്രേലിയ, സൗദി അറേബ്യ, ബഹ്റൈൻ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും.
മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും. ഇങ്ങനെ വരുന്ന ആറ് ടീമുകളെ നറുക്കെടുപ്പിലൂടെ മൂന്നു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പായി മാറ്റും. ഓരോ ഗ്രൂപ്പിലെയും മൂന്നു ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ ലോകകപ്പിന് യോഗ്യത നേടും. ഇങ്ങനെ എട്ട് ടീമുകൾക്കാണ് ഏഷ്യയിൽനിന്നും ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. ഒമ്പതാമത് ഒരു ടീമിന് കൂടി സാധ്യത ഉണ്ട്. നാലാം റൗണ്ടിൽ രണ്ട് ഗ്രൂപ്പിലും രണ്ടാം സ്ഥാനത്തു വരുന്ന ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടി ജേതാക്കളാകുന്നവർക്ക് ഇന്റർ കോൺഫെഡറേഷൻ ജേതാക്കളാകുന്ന ടീമുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിച്ചു ജയിച്ചാൽ അവർക്കും ലോകകപ്പ് കളിക്കാം.
കുവൈത്തിന്റെ മത്സരങ്ങൾ
• 9/5/2024 ജോർഡൻ-കുവൈത്ത്
• 10/9/2024 കുവൈത്ത്- ഇറാഖ്
• 10/10/2024 ഒമാൻ- കുവൈത്ത്
• 10/15/2024 ഫലസ്തീൻ-കുവൈത്ത്
• 14/11/2024 കുവൈത്ത്-ദക്ഷിണ കൊറിയ
• 11/19/2024 കുവൈത്ത്-ജോർഡൻ
• 3/20/2025 കുവൈത്ത്- ഇറാഖ്
• 3/25/2025 കുവൈത്ത്-ഒമാൻ
• 5/6/2025 കുവൈത്ത്- ഫലസ്തീൻ
• 10/6/2025 കുവൈത്ത്- ദക്ഷിണ കൊറിയ
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.