ലോകാരോഗ്യ സംഘടന കലാമത്സരം: കുവൈത്തിലെ മൂന്നു പേർക്ക് സമ്മാനം
text_fieldsകുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കലാമത്സരത്തിൽ കുവൈത്തിലെ മൂന്നു പേർക്ക് സമ്മാനം.‘പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ 75 വർഷം’ എന്ന തലക്കെട്ടിൽ ഡബ്ല്യു.എച്ച്.ഒ വാർഷികത്തോടനുബന്ധിച്ചാണ് മൽസരം നടന്നത്. കുവൈത്തിലെ അബ്ദുല്ല അൽ സഫർ, യൂസഫ് ഇബ്രാഹിം, അലി അൽ മുതൈരി എന്നിവരാണ് സമ്മാനാർഹരായത്. 2,000 പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു.
കുവൈത്തിലെ യു.എൻ ഹൗസിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി വിജയികൾക്ക് സർട്ടിഫിക്കറ്റ് കൈമാറി. അവാർഡുകൾ നേടിയ വിദ്യാർഥികളിൽ കുവൈത്തിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായും അന്തർദേശീയമായും ആരോഗ്യ-ചികിത്സാ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കുവൈത്ത് യുവാക്കളുടെ താൽപര്യത്തെ നേട്ടം പ്രതിഫലിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. 1948ൽ സ്ഥാപിതമായ ലോകാരോഗ്യ സംഘടന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
35 വിദ്യാർത്ഥികൾ വിജയിച്ച മത്സരത്തിൽ വിദ്യാർഥികളുടെ ആരോഗ്യ അവബോധവും സാമൂഹിക പ്രതിബദ്ധതയും പ്രതിഫലിച്ചതായി കുവൈത്തിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.അസദ് ഹഫീസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.