Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക ഐ​സ് ഹോ​ക്കി...

ലോ​ക ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം

text_fields
bookmark_border
world Ice hockey championship
cancel
camera_alt

ലോ​ക ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: ലോ​ക ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ടീം ​മ​ലേ​ഷ്യ​യെ 15-1ന് ​ത​ക​ർ​ത്തു. തു​ട​ക്കം മു​ത​ൽ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്തം പു​ല​ർ​ത്തി​യ കു​വൈ​ത്ത് ആ​ദ്യ സെ​റ്റി​ൽ അ​ഞ്ച് ഗോ​ളു​ക​ളും ര​ണ്ടാ​മ​ത്തേ​തി​ൽ ആ​റ് ഗോ​ളു​ക​ളും ഫൈ​ന​ലി​ൽ നാ​ല് ഗോ​ളു​ക​ളും നേ​ടി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മം​ഗോ​ളി​യ 9-3ന് ​ഇ​ന്തോ​നേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

കു​വൈ​ത്ത് വി​ന്‍റ​ർ ഗെ​യിം​സ് ക്ല​ബ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ് ഈ ​മാ​സം 19വ​രെ തു​ട​രും. വി​ന്‍റ​ർ ഗെ​യിം​സ് ക്ല​ബി​ന്‍റെ ബ​യാ​ൻ ഏ​രി​യ​യി​ലെ ഐ​സ് സ്കേ​റ്റി​ങ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ദേ​ശീ​യ അ​സം​ബ്ലി കാ​ര്യ സ​ഹ​മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യും ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ദാ​വൂ​ദ് മ​റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് അ​ദ്ദേ​ഹം വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsWorld Ice Hockey Championship
News Summary - World Ice Hockey championship
Next Story